Tuesday, June 22, 2010

ഒരു അനോണി പൂവ്!

      
    പൂവിരിഞ്ഞ് ആറുമാസം വരെ കൊഴിയാതെ നിൽക്കുമെന്ന് കേട്ട് വാങ്ങിയ ചെടിയിൽ നിന്നുള്ള കാഴ്ച! നട്ടു നനച്ച് വളമിട്ട് രണ്ടു വർഷത്തോളം കാത്തിരുന്നു. രാവിലെ പത്തരക്കു ശേഷം വിരിഞ്ഞ ഈ പൂവ് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ പടം മടക്കി. അടുത്ത് ചെന്ന് നല്ലൊരു പടമെടുക്കാൻ പോലും അനുവദിക്കാത്ത മുൾച്ചെടിയും. ആറു മാസം പോയിട്ട് ആറു മണിക്കൂർ പോലും വിരിഞ്ഞു നിൽക്കില്ലെന്നറിഞ്ഞതോടെ അന്നു നിറുത്തി വെള്ളമൊഴിക്കലും പരിചരണവും. അബദ്ധങ്ങളുടെ പട്ടികയിൽ ഒരെണ്ണം മാത്രം!

അബദ്ധങ്ങൾ കൊണ്ട് കൂടുതൽ നക്ഷത്രമെണ്ണാനുള്ള വഴികൾ ഇവിടെ!

24 comments:

  1. നട്ടുച്ചക്ക് പടമെടുത്ത് ഓവർ എക്സ്പോസിന്റെ സൌന്ദര്യം ആവാഹിച്ച ചിത്രം!

    ReplyDelete
  2. നല്ല പടം
    (എല്ലാ ഫോട്ടോ ബ്ലോഗിനും ഫ്രീ ആയിട്ട് കൊടുക്കുന്നതാ)

    ReplyDelete
  3. പല്ല് കൊഴിയുന്ന കാര്യമാ പറഞ്ഞിട്ടുണ്ടാവുക !

    ReplyDelete
  4. ഹ കൊള്ളാലോ..
    പൂക്കളിലുമുണ്ടോ അനോണിമാര്‍!

    ReplyDelete
  5. like ali's first comment!! and photo

    ReplyDelete
  6. അനോണിയെങ്കിലും സുന്ദരന്‍...

    ReplyDelete
  7. കൊള്ളാം നല്ല ചിത്രം

    ReplyDelete
  8. പരിചയമില്ലാത്തവരെ അടുപ്പിക്കരുതെന്നാണ് പറയാറുള്ളത്..
    അല്ലെങ്കില്‍ അതപകടമാ..
    (ഏതാ.ഈ അജ്ഞാതന്‍)

    ReplyDelete
  9. വെള്ളം ഒഴിക്കുന്നവന്‍ കൊഴിയില്ല എന്നാവും

    ReplyDelete
  10. ഹ ഹ. അതു കൊള്ളാമല്ലോ...

    ReplyDelete
  11. പക്ഷെ ഇവനെ നല്ല പരിചയം ഉണ്ട്. ഇനി വല്ല കാട്ടുചെടിയും സംഭവമാണെന്ന് അലിയെ പറ്റിച്ചതാണോ ?

    ReplyDelete
  12. നല്ല ഒന്നാന്തരം ഒരു ചിത്രം ഒത്ത് കിട്ടിയില്ലേ..വെള്ള മൊഴിക്കുന്ന പരിപാടി എന്തായാലും നിര്‍ത്തണ്ട

    ReplyDelete
  13. കൊള്ളാല്ലോ
    :-)

    ReplyDelete
  14. മാതൃഭൂമി ഫുട്ബോള്‍ ആവേശം ഫോട്ടോ മത്സരം - നമ്മുടെ നാട്ടിലെ ഫുട്ബോള്‍ ആവേശം പങ്കുവയ്ക്കൂ
    http://sports.mathrubhumi.com/worldcup/upload-your-photos/index.html

    ReplyDelete
  15. നല്ല പോസ്റ്റ്‌...
    മനോഹരമായ ചിത്രങ്ങള്‍‍.
    എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
    ഇനിയും ഇതു പോലുള്ള ചിത്രങ്ങളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  16. പൂ വിരിഞ്ഞ് ആറുമാസം കൊഴിയാതെ നില്‍ക്കുമെന്നു പറഞ്ഞത് ചെടിയോ പൂവോ...

    ReplyDelete
  17. എന്തിനാ അലിഭായ് ആറുമാസം...?
    അരമിനുട്ട് പോരെ അതിന്റെ സൌന്ദര്യം കൊണ്ട് നമ്മെ ആനന്ദിപ്പിക്കാന്‍ ..!
    പിന്നെ നമുക്ക് പ്രയോജനമില്ലാത്തതിനെയൊക്കെ പരിചരിക്കുന്നത്
    അവസാനിപ്പിക്കുക എന്നത് അത്ര നല്ല ആശയമാണോ..!!

    ReplyDelete
  18. കണ്ടിട്ട് ഒരു cactus പോലെ തോന്നുന്നു-അധികം പരിചരിക്കേണ്ടതില്ല-നല്ല ഭംഗിയുണ്ട്.

    ReplyDelete

അഭിപ്രായം എന്തായാലും എഴുതുക.